please give me a chance again..i'll make it everything perfect: says modi
തിരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ഗീയ കറ കഴുകി കളയാനുള്ള ശ്രമവുമായി രംഗത്ത് എത്തിയിരിക്കുക ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങളെ വെറുപ്പിക്കേണ്ട എന്ന് കരുതി ആകണം ഇപ്പോഴത്തെ കുമ്പസാരം. എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് മോദിയുടെ ഏറ്റുപ്പറച്ചില്‍. രാജ്യത്തെ മുസ്ലീംങ്ങള്‍ക്ക് വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ല. മുസ്ലീങ്ങള്‍ക്ക് മാത്രമല്ല ഹിന്ദുക്കള്‍ക്ക് വേണ്ടിയും ഒന്നും ചെയ്തിട്ടില്ല എന്നും 2022ല്‍ ചെയ്തു കാണിക്കും എന്നും ആണ് മോദി പറയുന്നത്. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കും. ഹിന്ദു ആയിക്കോട്ടെ മുസ്ലീം ആയിക്കോട്ടെ 2022ഓടെ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കും. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് എന്റെ മുദ്രാവാക്യം എന്നും എന്റെ സര്‍ക്കാരില്‍ മതത്തിന് സ്ഥാനമില്ലാ എന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു